സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ- റെസ്റ്റോറന്‍റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷ്യ വിഷബാധകളുടെ അടക്കം പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്. ഹെൽത്ത് ക്ർഡ് നിർബന്ധമാക്കാനുള്ള സമയപരിധി പലതവണ നീട്ടി നൽകുകയും ചെയ്തിരുന്നു. കൃത്യമായ പരിശോധനകളില്ലാതെ ആരോഗിയ പ്രവർത്തകർ കാർഡ് വിതരണം ചെയ്യത് അടക്കം വിവാദങ്ങളുമുണ്ടായി. മാർഗ നിർദ്ദേശമനുസരിച്ച് പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാന വ്യാപക പരിശോധന കർശനമ്ക്കുമെന്ന്…

Read More

തൊഴിലാളികൾക്കുള്ള ഹെൽത്ത്‌ കാർഡിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി

ഭക്ഷ്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത്‌ കാർഡിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധ സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകളില്‍ വലിയ വർധനയുണ്ടായെന്നു മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നു. 2012–13 കാലയളവിൽ 1358 പരിശോധനയാണ് നടന്നത്. 2016–17 വർഷത്തിൽ 5497 പരിശോധന നടന്നു. കഴിഞ്ഞ വർഷം നടത്തിയത് 44,676 പരിശോധനയാണ്. ഹോട്ടലുകളുടെ ശുചിത്വം വിലയിരുത്താനുള്ള…

Read More

ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി. അതേസമയം ഫെബ്രുവരി ഒന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ…

Read More