
അസംബ്ലിയിൽ അഞ്ചാം ക്ലാസുകാരന്റെ മുടിമുറിച്ച സംഭവം: പ്രധാനാധ്യാപികയ്ക്കു മുൻകൂർ ജാമ്യം
ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസുകരന്റെ മുടി സ്‌കൂൾ അസംബ്ലിയിൽ വച്ച് മുറിച്ചെന്ന കേസിൽ പ്രധാനാധ്യാപികയ്ക്കു മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണോ പ്രവൃത്തിയെന്നതിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്. കാസർകോട്ടാണ് സംഭവം. കഴിഞ്ഞവർഷം ഒക്ടോബർ 19ന് സ്‌കൂൾ അസംബ്ലിയിൽ അധ്യാപകരും വിദ്യാർഥികളും നോക്കിനിൽക്കെ വിദ്യാർഥിയുടെ മുടി അധ്യാപിക മുറിച്ചെന്നായിരുന്നു കേസ്. പരസ്യമായി മുടി മുറിച്ചത് വിദ്യാർഥിയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേൽപിച്ചെന്നായിരുന്നു ആരോപണം. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/പട്ടികവർഗ പീഡന നിരോധന…