
‘ചൗമേയെ സാമ്പാർ പരാജയപ്പെടുത്തി’; ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ച് തലക്കെട്ട്; പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ജനങ്ങൾ
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസുയർത്തിപ്പിടിച്ചുകൊണ്ടാണ് ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. ചൈനീസ് താരവും മുൻ ചാമ്പ്യനുമായ ഡിംഗ് ലിറെനെ പരാജയപ്പെടുത്തിയതോടെ റെക്കോർഡ് വിജയമാണ് 18 വയസുകാരനായ ഗുകേഷ് നേടിയത്. അദ്ദേഹത്തിന്റെ വിജയം രാജ്യമാകെ ആഘോഷിക്കുമ്പോൾ ‘ദി ഫ്രീ പ്രസ് ജേണൽ’ എന്ന പത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചൈനീസ് വിഭവമായ ചൗ മേയും സാമ്പാറും തലക്കെട്ടിൽ ഉൾപ്പെടുത്തിയാണ് ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ വാർത്ത പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ചൗമേയെ സാമ്പാർ പരാജയപ്പെടുത്തി’…