
വിജയലക്ഷ്മിയുടെ കൊലപാതകം ; ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ വിളിച്ച് വരുത്തി , വാക്ക് തർക്കത്തിന് ഒടുവിൽ തള്ളിയിട്ടു , തലയിടിച്ച് മരിച്ചെന്ന് പ്രതി
കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഭാര്യ മറ്റൊരു വീട്ടിൽ ജോലിക്കായി പോയ സമയത്താണ് സംഭവം നടന്നത്. മകൻ അമ്മയുടെ വീട്ടിലുമായിരുന്നു. ഈ സമയത്ത് ജയചന്ദ്രൻ സ്വന്തം വീട്ടിലേക്ക് വിജയലക്ഷ്മിയെ വിളിച്ചു വരുത്തി. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ പിടിച്ച് ശക്തിയിൽ തള്ളി. തെറിച്ച് പോയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നാണ്…