
ഇന്‍സ്റ്റാഗ്രാം ആപ്പില്‍ എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചു; ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികവുറ്റതാകും
ഇന്‍സ്റ്റാഗ്രാമിന്റെ ഐഫോണ്‍ ആപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികവുറ്റതാകും. ഐഫോണ്‍ 12 ലും അതിന് ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്പില്‍ എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചു. ഇതോടെ ആപ്പില്‍ എച്ച്ഡിആര്‍ (ഹൈ ഡൈനാമിക് റേഞ്ച്) വീഡിയോകളും ചിത്രങ്ങളും അപ് ലോഡ് ചെയ്യാനും കാണാനും സാധിക്കും. നേരത്തെ, മെറ്റയും സാംസങും സഹകരിച്ച് പുതിയ ഗാലക്‌സി എസ്24 ന് വേണ്ടി പുതിയ ‘സൂപ്പര്‍ എച്ച്ഡിആര്‍’ ഫീച്ചറും അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറാണ് ഇപ്പോള്‍ ഐഫോണുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡിലേത് പോലെ…