പ്രജ്ജ്വൽ രേവണ്ണയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ഇപ്പോൾ നടക്കുന്നത് സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണമാണെന്നും കുമാര സ്വാമി വിമര്‍ശിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തിൽ ഇടപെടുന്നു. തെളിവുകൾ കൊണ്ടുവന്ന ആൾ തന്നെ കേസിൽ ഡികെ ശിവകുമാറിന്റെ ഇടപെടലുകൾ പറഞ്ഞിട്ടുണ്ട്. എച്ച്ഡി രേവണ്ണക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. അതേ സമയം, ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ നാളെയോടെ നാട്ടിലെത്തുമെന്നാണ് സൂചന….

Read More

ദേവഗൗഡ കുടുംബത്തിലെ പോര് മറനീക്കി പുറത്തേക്ക് ; പ്രജ്ജ്വലിനേയും അച്ഛൻ ദേവഗൗഡയെയും കുറ്റപ്പെടുത്തി എച്ച് ഡി കുമാരസ്വാമി

കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വലിനെ വീണ്ടും തള്ളിപ്പറഞ്ഞും അച്ഛൻ ദേവഗൗഡയെ കുറ്റപ്പെടുത്തിയും എച്ച്ഡി കുമാരസ്വാമി രം​ഗത്ത്. പ്രജ്വലിനെ സ്ഥാനാർഥിയാക്കാൻ നിർബന്ധം പിടിച്ചത് ദേവഗൗഡയാണെന്ന് കുമാരസ്വാമി പറഞ്ഞു. ബിജെപി പ്രജ്വലിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ പ്രജ്വലിന് ഹാസൻ സീറ്റ് നൽകണമെന്ന് നിർബന്ധം പിടിച്ചത് തന്‍റെ അച്ഛൻ തന്നെയാണെന്നും കുമാരസ്വാമി പറഞ്ഞു. ഇതോടെ ദേവഗൗഡ കുടുംബത്തിലെ പോര് മറ നീക്കി പുറത്തേക്ക് വന്നിരിക്കുകയാണ്. അതേസമയം, പ്രജ്വൽ രേവണ്ണക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. പ്രജ്വലും…

Read More

ബിജെപി – ജനതാദൾ എസ് ലയനമില്ല; കർണാടകയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എച്ച്.ഡി.കുമാരസ്വാമി

കർണാടകയിൽ ബിജെപിയിൽ ലയിക്കാൻ ജനതാദൾ എസിനു പദ്ധതിയൊന്നുമില്ലെന്നും കോൺഗ്രസ് സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടാൻ ഇരു കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ദൾ സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ എൻഡിഎയുടെ ഭാഗമാകാൻ ദൾ തീരുമാനിച്ചിരുന്നു. തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി ലോക്‌സഭാ സീറ്റ് വിഭജന ചർച്ച നടക്കാനിരിക്കെയാണു കുമാരസ്വാമിയുടെ വിശദീകരണം.  ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിതനായ ബി.വൈ.വിജയേന്ദ്രയെ അനുമോദിച്ചാണ് കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയും ദളും തമ്മിൽ കൈകോർക്കൽ സംസ്ഥാനത്തെ പ്രബല ജാതി…

Read More

ജെഡിഎസിന് കനത്ത തിരിച്ചടി; എച്ച്.ഡി കുമാരസ്വാമിയും നിഖിൽ കുമാരസ്വാമിയും പിന്നിൽ

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജെ.ഡി.എസിന് കനത്ത തിരിച്ചടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 37 സീറ്റുണ്ടായിരുന്ന ജെ.ഡി.എസിന് ഏറ്റവും പുതുതായി വന്ന ലീഡിങ് നില പ്രകാരം 24 സീറ്റിലേ ആധിപത്യം നിലനിർത്താൻ കഴിയുന്നുള്ളൂ. പുറമേ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും മകൻ നിഖിൽ കുമാരസ്വാമിയും അവരവരുടെ മണ്ഡലങ്ങളിൽ പിന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചന്നപട്ണ മണ്ഡലത്തിൽ പിന്നിൽ നിന്ന് ജനവിധി തേടുന്ന കുമാരസ്വാമി വോട്ടെണ്ണൽ അവസാന ലാപ്പിലെത്തുമ്പോഴും പിന്നിലാണ്. എക്സിറ്റ്പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കുമാരസ്വാമി കിങ്മേക്കർ റോളിലേക്കെന്ന തരത്തിൽ…

Read More