
പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേർ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചു
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ലോക്സഭ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനുമായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേർ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായി റിപ്പോർട്ട്. അതേസമയം, പീഡനം സംബന്ധിച്ച് പോലീസിൽ പരാതിപ്പെടാൻ ഇരകളാരും തയ്യാറായിട്ടില്ലെന്നാണ് രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളെ കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. സംരക്ഷണം ഉറപ്പുനൽകിയിട്ടും പരാതി നൽകാൻ ഇരകൾ ഭയപ്പെടുകയാണെന്നും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് എങ്ങനെ മുന്നോട്ടുപോകാമെന്നാണ് എസ്.ഐ.ടി ഉദ്യോഗസ്ഥർ ആലോചിക്കുന്നതെന്നുമാണ്…