
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; ബുധനാഴ്ച വരെ നടപടി പാടില്ല
ഇടുക്കി ചിന്നക്കനാലിൽ ജനവാസ മേഖലകളിൽ നാശനഷ്ടമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് 29 വരെ ഹൈക്കോടതി വിലക്കി. ആനയെ മയക്കുവെടിവച്ചു പിടികൂടി കോടനാട് ആനക്കൊട്ടിലിലേക്കു മാറ്റാനുള്ള തീരുമാനത്തിനെതിരെ പീപ്പിൾ ഫോർ അനിമൽസ് (പിഎഫ്എ) തിരുവനന്തപുരം ചാപ്റ്റർ, വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്നിവർ നൽകിയ ഹർജിയിൽ രാത്രി സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കോട്ടയത്ത് വനം വകുപ്പിന്റെ ഉന്നതതല…