കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സി.ബി.ഐ, ഇ.ഡി കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് സ്വർണ കാന്തശർമയുടെ ബെഞ്ച് മെയ് 28ന് വിധി പറയാനായി മാറ്റുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരാണ് കെ. കവിതക്ക് വേണ്ടി ഹാജരായത്. അഭിഭാഷകൻ ഡി.പി. സിങ് സി.ബി.ഐക്ക്…

Read More

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇ.ഡി നടപടിയ്‌ക്കെതിരെ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കേ ലഭിച്ച ജാമ്യം ഇന്ത്യാ സഖ്യത്തിനു ആശ്വാസം നൽകുന്നതാണ്. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ…

Read More

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി; പിന്നാക്ക സംവരണം 65 ശതമാനമാക്കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജികളിലാണ് ‌ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാക്ക വിഭാഗക്കാരുടെ ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംവരണം വർധിപ്പിച്ചത്. എന്നാൽ ഇത് ആർട്ടിക്കിൾ 14,16,20 എന്നിവയുടെ ലംഘനമാണ് എന്നുകാണിച്ച് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ തീരുമാനം….

Read More

‘സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് മാതാപിതാക്കളുടെ സ്‌നേഹം തടസമാകരുത്’: ഹൈക്കോടതി

സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന്, മാതാപിതാക്കളുടെ സ്‌നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി. പ്രായപൂർത്തിയായവർക്ക് സ്വന്തം വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. താൻ ഇഷ്ടപ്പെടുന്ന യുവതി പിതാവിൻറെ തടവിലാണെന്നും, മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ടുളള കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. ജർമനിയിൽ വിദ്യാർഥിയായ ഇരുപത്തിയാറുകാരനായ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തൃശൂർ സ്വദേശിനിയായ പ്രൊജക്ട് എഞ്ചിനീയറായ യുവതിയുമായി താൻ ഇഷ്ടത്തിലാണ്. എന്നാൽ താൻ മറ്റൊരു മതത്തിൽപ്പെട്ടയാളായതിനാൽ യുവതിയുടെ പിതാവ് തങ്ങളെ ഒരുമിച്ച് ജീവിക്കാൻ…

Read More

200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം

200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഒഡീഷ ഹൈക്കോടതി. കട്ടക് സ്വദേശിയായ കാർത്തിക് മജ്ഹി എന്നയാൾക്കാണ് വ്യത്യസ്തമായ നിബന്ധനയോടെ കോടതി ജാമ്യം അനുവദിച്ചത്. കാർത്തിക്കിന്റെ ഗ്രാമത്തിലുടനീളം മാവ്, പുളി എന്നിങ്ങനെയുള്ള വൻമരങ്ങൾ നടണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 2023 നവംബർ 19നാണ് കാർത്തിക്കിനെ കൊക്‌സാര പോലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടിൽ അതിക്രമിച്ചു കയറൽ, ലൈംഗിക പീഡനം, പോക്‌സോ, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. കാർത്തിക്ക് ഉൾപ്പടെ ആറ് പേർ…

Read More

പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസിയുടെ സസ്‌പെൻഷൻ: ഗവർണറുടെ നടപടി ശരിവെച്ച് കോടതി

പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി. വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻറെ ഉത്തരവ്. വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വിസി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് ഗവർണർ നടപടിയെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. ഇത് ചോദ്യം ചെയ്താണ് എംആർ ശശീന്ദ്രനാഥ് ഹൈക്കോടതിയെ സമീപിച്ചത്.

Read More

‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏറ്റെടുക്കണം’; ഹൈക്കോടതി

തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്‌നസ് നൽകിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി. ആനയ്ക്ക് കാഴ്ച ഇല്ലെന്നാണ് മനസിലാക്കുന്നത്. ആനയുടെ ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏറ്റെടുക്കണമെന്നും നടപടി ക്രമങ്ങൾ പാലിച്ചാണോ എഴുന്നള്ളിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകി. മൂന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ആറ് സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് വനം വകുപ്പ് മറുപടി നൽകിയെങ്കിലും ആനയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നാണ് വനം…

Read More

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ എല്ലായ്‌പ്പോഴും അനിവാര്യമല്ല: ഹൈക്കോടതി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയോ പങ്കുവെക്കുകയോചെയ്ത കേസുകളിൽ എല്ലായ്‌പ്പോഴും പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ ആവശ്യമില്ലെന്ന് ഹൈക്കോടതി. പങ്കുവെച്ച ദൃശ്യത്തിലെ മോഡൽ കാഴ്ചയിൽ കുട്ടിയാണോ എന്നത് പരിഗണിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുമായി (ചൈൽഡ് പ്രോണോഗ്രാഫി) ബന്ധപ്പെട്ട കേസുകളിൽ ദൃശ്യത്തിലെ കുട്ടിയുടെ പ്രായം തെളിയിക്കാനാകാത്തത് പ്രതിഭാഗം തർക്കമായി ഉന്നയിക്കുന്നത് പതിവായതോടെയാണ് ഇക്കാര്യം ഹൈക്കോടതി പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ. രഞ്ജിത് ബി. മാരാർ, അഡ്വ. ജോൺ എസ്….

Read More

‘സ്‌കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം’; അടച്ചുപൂട്ടുന്നതടക്കം നടപടിയെടുക്കണമെന്ന് ഹൈക്കോടതി

സ്‌കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് കേരളാ ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്‌കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്. സ്‌കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണം. നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊല്ലം തേവായൂർ…

Read More

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരെ അപ്പീലുമായി ഇ.ഡി; ഇന്ന് പരിഗണിക്കും

കിഫ്ബി മസാല ബോണ്ട് വിനിമയം സംബന്ധിച്ച ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ ധനമന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുമായ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ വിളിപ്പിക്കേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഇ.ഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോമസ് ഐസക് സ്ഥാനാർഥിയാണെന്നും ഒരു മാസം തികച്ചില്ലാത്ത തിരഞ്ഞെടുപ്പിന്റെ ഈ വേളയിൽ സ്ഥാനാർഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കിയിരുന്നു….

Read More