മുഡ ഭൂമിയിടപാട് കേസ്: സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി

മുഡ ഭൂമിയിടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും കേസിലെ പരാതിക്കാർക്കുമാണ് കർണാടക ഹൈക്കോടതി നോട്ടീസയച്ചത്. സംസ്ഥാന സർക്കാരിന് കീഴിലാണ് അന്വേഷണ ഏജൻസിയായ ലോകായുക്ത എന്നതിലാണ് നോട്ടീസെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇനി ജനുവരി 20 ന് പരിഗണിക്കുമ്പോൾ വ്യക്തമായ നിലപാട് അറിയിക്കണം എന്നാണ് നോട്ടീസിലെ ആവശ്യം. അതേസമയം…

Read More

റിലീസിന്റെ ആദ്യ ദിവസങ്ങളിൽ റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി: യുട്യൂബിനും ഗൂഗിളിനും നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി

സിനിമകൾ റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസം സിനിമകളുടെ റിവ്യൂ അനുവദിക്കരുതെന്നും അത്തരം റിവ്യൂകൾ പ്രേക്ഷകരുടെ ധാരണയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ശിവലിംഗമാണ് ഹർജി നൽകിയത്. സിനിമയെ കുറിച്ചുള്ള നെഗറ്റീവ്…

Read More

വിവാദ പരാമര്‍ശം; നടി കസ്തൂരി ശങ്കറിന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

തമിഴ്‌നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടി കസ്തൂരി ശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. ജാമ്യം തേടി നടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. നവംബര്‍ മൂന്നിന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്‌മണ യോഗത്തില്‍ സംസാരിക്കവെയാണ് കസ്തൂരി തെലുങ്കര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകമാരായി എത്തിയവര്‍ ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുകയാണ് എന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതോടെ തന്റെ അഭിപ്രായങ്ങള്‍…

Read More

വീട്ടമ്മയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദ്ദേശം. എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാൽസംഗം ചെയ്‌തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്‌പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്….

Read More

‘ഭരണഘടനാ പദവി വഹിക്കുന്നവർക്ക് ഡ്രസ് കോഡുണ്ടോ’; ടി ഷർട്ട് വിവാദത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടി ഷർട്ട് ധരിച്ച് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള ഹർജിയിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഡ്രസ് കോഡ് ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കു ബാധകമാണോയെന്നും ടി ഷർട്ട് ‘കാഷ്വൽ വസ്ത്രം’ എന്ന നിർവചനത്തിൽ വരുമോയെന്നുമാണ് ജസ്റ്റിസ് ഡി.കൃഷ്ണകുമാറും ജസ്റ്റിസ് പി.ബി.ബാലാജിയും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചത്. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് നവംബർ 11നു വീണ്ടും പരിഗണിക്കും. ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ അതിനു ചേരുന്ന വസ്ത്രം ധരിക്കാൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോട്…

Read More

ഉപതിരഞ്ഞെടുപ്പ് പുനരധിവാസ, ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കരുത്; ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് കോടതി

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം വയനാട്ടിൽ നടക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് കേരള ഹൈക്കോടതി. പരിസ്ഥിതിലോല മേഖലയായതിനാൽ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ചാണു നടക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പരിസ്ഥിതിക്കു ഹാനികരമാകുന്ന ഫ്‌ലക്‌സുകൾ തടയുന്നത് ഉൾപ്പെടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ. ജൂലൈ 30നുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് സ്വമേധയാ എടുത്ത കേസും മറ്റു…

Read More

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യ നടപടികൾ പൂർത്തികരിക്കുന്നതിന്റെ ഭാഗമായാണ് കോടതിയിൽ ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയുമാണ് ജാമ്യം നിന്നത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾക്കായി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ…

Read More

‘റോഡിൽ വച്ച് കൂളിങ് പേപ്പർ വലിച്ചുകീറരുത്’; ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാമെന്ന് കെ.ബി.ഗണേഷ് കുമാർ

വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് പേപ്പർ ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഇത് കൃത്യമായി പാലിക്കണമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വഴിയിൽ വാഹനം തടഞ്ഞുനിർത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികൾ മുൻപ് ഉണ്ടായിട്ടുണ്ടെന്നും ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു…

Read More

വീട്ടമ്മ നൽകിയ ബലാത്സംഗ പരാതി വ്യാജം, കേസെടുത്താൽ പൊലീസിന്റെ ആത്മവീര്യത്തെ ബാധിക്കും; കോടതിയിൽ സർക്കാർ

എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വീട്ടമ്മ നൽകിയ ബലാത്സംഗപരാതി കള്ളമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. എസ്പിയടക്കമുള്ളവർക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല എന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിൽ മറുപടി സത്യവാംഗ്മൂലം നൽകുകയായിരുന്നു സർക്കാർ. മലപ്പുറം അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ആയ ഫിറോസ് എം ഷെഫീഖ് ആണ് സർക്കാരിനായി…

Read More

പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസ്: ഗായകൻ മനോയുടെ മക്കൾക്ക് മുൻകൂർ ജാമ്യം

കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽ, പിന്നണി ഗായകൻ മനോയുടെ മക്കളായ ഷാക്കിറിനും റാഫിക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു മാസം തുടർച്ചയായി വൽസരവാക്കം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണു പൂനമല്ലി കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 10നു രാത്രി, ഷാക്കിറും റാഫിയും വൽസരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിനു സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തെ ഹോട്ടലിൽ പാഴ്‌സൽ വാങ്ങാനെത്തിയ കൃപാകരൻ എന്ന യുവാവുമായി തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി. മനോയുടെ മക്കളും സുഹൃത്തുക്കളും…

Read More