
ഏഷ്യൻ കപ്പ് ; കാണിക്കുള്ള പ്രവേശന പ്ലാറ്റ്ഫോമായും ഹയ്യ കാർഡ് പ്രവർത്തിക്കും
അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിന് ഖത്തറിലെത്തുന്ന കാണികൾക്കുള്ള പ്രവേശന പ്ലാറ്റ്ഫോമായും ഹയ്യ കാർഡ് സംവിധാനം പ്രവർത്തിക്കുമെന്ന് ഹയ്യ സി.ഇ.ഒ സഈദ് അലി അൽ കുവാരി അറിയിച്ചു. ഖത്തറിലെ എല്ലാ പരിപാടികൾക്കും ഹയ്യ പ്ലാറ്റ് ഫോം ഉപയോഗിക്കാമെന്നും അൽ റയ്യാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സഈദ് അൽ കുവാരി വ്യക്തമാക്കി. ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഹയ്യ പ്ലാറ്റ്ഫോമിൽ അപേക്ഷിക്കുകയും ഉചിതമായ വിസ തിരഞ്ഞെടുക്കുകയും വേണം. എ.എഫ്.സി…