
കുഞ്ഞൻ ഹവായിയന്‍ ഹണിക്രീപ്പറുകളെ സംരക്ഷിക്കാൻ കൊതുകുകളെ ഇറക്കി ഹവായി സർക്കാർ
കൊതുകുകടി കൊള്ളുക എന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഒരു കൊതുകുകടി കിട്ടിയാല്‍ തന്നെ കാറ്റുപോകും എന്ന സ്ഥിതിയാണെങ്കിലോ. അതാണിപ്പോൾ ഹവായിയന്‍ ഹണിക്രീപ്പറുകളുടെ എന്ന ചെറു പക്ഷികളുടെ അവസ്ഥ. ഹവായി ദ്വീപസമൂഹങ്ങളില്‍ മാത്രം കാണപ്പെടുന്ന ഇവ മലേറിയ വാഹകരായ കൊതുകുകള്‍ കാരണം വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഒടുവിൽ അവയെ രക്ഷിക്കുന്നതിനായി ഒരു അറ്റകൈ പ്രയോഗം നടത്തിയിരിക്കുകയാണ് ഹവായിയന്‍ സര്‍ക്കാര്‍. പ്രജനനം തടയുന്ന വോള്‍ബാകിയ എന്ന ബാക്ടീരിയ ശരീരത്തിലുള്ള കൊതുകുകളെ, മലേറിയ പരത്തുന്ന കൊതുകുകള്‍ ഉള്ളയിടങ്ങളില്‍ തുറന്നുവിടും. മലേറിയ പരത്തുന്ന…