പാമ്പിനെ കഴുത്തിലിട്ടും കൈയിൽ പിടിച്ചും കിംഗ് ഖാൻ; പിറന്നാൾ പാർട്ടിയിൽ ഷാരൂഖിന്റെ പ്രകടനത്തിൽ അമ്പരന്ന് ആരാധകർ: വീഡിയോ കാണാം
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. അടുത്തിടെ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ വൻ ഹിറ്റ് ആയി. മുംബൈയിൽ നടന്ന അംബാനിയുടെ ആഡംബര പിറന്നാൾ പാർട്ടിയിൽ ഷാരൂഖ് ഖാൻ പാമ്പിനെ കഴുത്തിലണിയുന്നതും മറ്റൊന്നിനെ കൈയിൽ പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് ആരാധകർക്കിടയിലും ബോളിവുഡിലും വൻ തരംഗമായി മാറിയത്. ഇഷ അംബാനിയുടെ ഇരട്ടക്കുട്ടികളുടെ പിറന്നാൾ ആഘോഷ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ഭയപ്പെടുത്തുന്ന ഇഴജന്തുക്കളെ കിംഗ് ഖാൻ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലെ ഉള്ളടക്കം. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്….