
‘കൊലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നു’; ജയിൽ മാറ്റണമെന്ന് ദർശൻ
നടിയ്ക്ക് സന്ദേശമയച്ചതിൻറെ പേരിൽ കൊലപ്പെടുത്തിയ ആരാധകൻ രേണുകാസ്വാമിയുടെ പ്രേതം തന്നെ ശല്യപ്പെടുത്തുന്നെന്ന് കേസിലെ പ്രതിയും കന്നഡ സൂപ്പർതാരവുമായ ദർശൻ തൊഗുദീപ. പേടിച്ചിട്ട് ജയിലിൽ കിടന്നുറങ്ങാൻ സാധിക്കുന്നില്ലെന്നും ദർശൻ പരാതിപ്പെട്ടു. ബെല്ലാരി ജയിലിൽ രേണുകസ്വാമിയുടെ ആത്മാവുണ്ടെന്നാണ് ദർശൻ പറയുന്നതെന്ന് ജയിൽ വൃത്തങ്ങൾ അറിയിച്ചു. രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തിൽ വരുന്നതായും തന്നെ വേട്ടയാടുന്നതായും ദർശൻ പറഞ്ഞെന്നാണ് ബെല്ലാരി ജയിൽ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്. സെല്ലിൽ തനിച്ചായതിനാൽ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് നേരിടാനും മറികടക്കാനും തനിക്ക് ബുദ്ധിമുട്ടാണെന്നും ദർശൻ അധികൃതരുമായി…