
ഹത്ത ഡാമിൻ ചെരുവിലെ ചുമർ ചിത്രത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്
ഹത്ത ഡാമിന് മുകളിൽ സ്ഥാപിച്ച ‘സായിദ് ആൻഡ് റാശിദ് ചുമർ ചിത്രത്തിന് ഗിന്നസ് ലോക റെക്കോഡ്. ദുബൈ മീഡിയ ഓഫിസിന്റെ (ഡി.എം.ഒ) ക്രിയേറ്റിവ് വിഭാഗമായ ബ്രാൻഡ് ദുബൈയും ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദീവ) കൈകോർത്താണ് രാഷ്ട്രനിർമാതാക്കളായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, ശൈഖ് റാഷിദ് ബിൻ സഈദ് ആൽ മക്തൂം എന്നിവരോടുള്ള ആദരസൂചകമായി ഹത്ത ഡാം വെള്ളച്ചാട്ടത്തിന്റെ ചെരുവിലായി മാർബിളിൽ മനോഹരമായ ചുമർ ചിത്രം ഒരുക്കിയത്. ദേശീയപതാക ദിനമായ നവംബർ മൂന്നുമുതൽ…