
ഹത്തയിൽ ബൈക്ക് , സ്കൂട്ടർ പാതയുടെ നിർമാണം പൂർത്തിയായി
ദുബൈ എമിറേറ്റിലെ മലയോര പ്രദേശമായ ഹത്തയിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 4.5 കി.മീറ്റർ നീളത്തിൽ നിർമിച്ച ബൈക്ക്, ഇ-സ്കൂട്ടർ പാതയാണ് നിർമാണം പൂർത്തിയാക്കിയ പ്രധാന പദ്ധതി. പുതിയ പാതക്ക് സമീപത്തായി രണ്ട് വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. പാതയുടെ നിർമാണം പൂർത്തിയാക്കിയതോടെ ഹത്തയിലെ ആകെ സൈക്കിൾ ട്രാക്കിന്റെ നീളം 50 ശതമാനം വർധിച്ച് 13.5കി.മീറ്ററായി. സൈക്കിൾ പാതക്ക് സമീപത്തായി കാൽനടക്കാർക്കായി 2.2 കി.മീറ്റർ ട്രാക്കും നിർമിച്ചിട്ടുണ്ട്. ലഘു…