വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാൻ ഹിന്ദുത്വ വർഗീയതയുടെ ശ്രമം: മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയിൽനിന്ന് വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും ഫാസിസവും മനുഷ്യനിൽനിന്ന് സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചുകളയുമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന വാർത്തയാണ് മുസഫർ നഗറിൽനിന്ന് വന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളെയും ദലിത് ജനവിഭാഗങ്ങളെയും അമാനവീകരിച്ച് മൃഗങ്ങളെക്കാൾ മോശമായ സാമൂഹ്യപദവിയിൽ ഒതുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന്…

Read More