ഹാഥ്‌റസ് ദുരന്തം; 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു; ഭോലെ ബാബയുടെ പേരില്ല

യുപിയിലെ ഹാഥ്‌റസിൽ പ്രാർഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ 300 പേജുള്ള റിപ്പോർട്ടിൽ സ്വയംപ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ എന്ന സുരാജ് പാലിന്റെ പേരില്ല. സുരാജ് പാലിന്റെ നേതൃത്വത്തിലുള്ള പ്രാർഥനാച്ചടങ്ങിനിടെയായിരുന്നു ദുരന്തമുണ്ടായത്. അനുവദിച്ചതിലും അധികം ആളുകളെത്തിയതാണ് ദുരന്തത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. 2 ലക്ഷത്തിലേറെപ്പേർ പ്രാർഥനയ്‌ക്കെത്തി. 80,000 പേരെ പങ്കെടുപ്പിക്കാൻ മാത്രമാണ് ഭരണകൂടം അനുമതി നൽകിയിരുന്നത്. പരിപാടി സംഘടിപ്പിച്ച മാനവ് മംഗൾ മിലൻ സദ്ഭാവന…

Read More

ഹാഥ്‌റസ് ദുരന്തം: മുഖ്യപ്രതി ദേവ് പ്രകാശ് മധുകർ ഡൽഹിയിൽ കീഴടങ്ങി

ഹാഥ്‌റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി കീഴടങ്ങി. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് സ്ത്രീകളുമുണ്ട്. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാണ എന്നീ…

Read More

ഹാഥ്റസ് ദുരന്തം; ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ 100ലധികം കോടിയുടെ സ്വത്ത്

ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. 24 ആശ്രമങ്ങള്‍ അടങ്ങുന്ന ഒരു ശൃംഖലയും ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഉണ്ടെന്നും കുറഞ്ഞത് 100 കോടി രൂപയുടെ സ്വത്തുണ്ടെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഭോലെ ബാബയുടെ സത്സംഗിനെത്തിയ 122 പേരാണ് തിക്കിലും തിരക്കിലും പെട്ട് ചൊവ്വാഴ്ച മരിച്ചത്. അപകടത്തിനുശേഷം ബാബ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്‍റെ അനുയായികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു….

Read More