
ഷോർട്സ് ഇട്ടത് കൊണ്ടായിരിക്കാം ഹേറ്റേഴ്സ് ഉണ്ടായത്: അനശ്വര രാജൻ
ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന്‍ ഇന്നു തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമാണ്. താൻ സൈബറിടങ്ങളിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളും തനിക്കെതിരേയുണ്ടായ ഹേറ്റേഴ്സിനെക്കുറിച്ചും അനശ്വര തുറന്നുപറഞ്ഞു. താരത്തിന്‍റെ വാക്കുകൾ: കണ്ണൂര്‍ ആലക്കാട് കോറത്താണ് ജനിച്ചതും വളര്‍ന്നതും. പക്കാ നാട്ടിന്‍പുറം. കുട്ടിക്കാലത്തെ ഓര്‍മകള്‍ ഒരുപാടുണ്ട്. കുളത്തില്‍ കുളിക്കാന്‍ പോകും. സന്ധ്യയായാലും ഞങ്ങള്‍ തിരിച്ചുകയറില്ല. അപ്പോള്‍ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലില്‍ നിന്ന് വീണിട്ടുണ്ട്. നാട്ടില്‍ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാന്‍ കോണ്‍മെന്റ് സ്‌കൂളിലാണ് പഠിച്ചത്. …