‘നാലുവോട്ടിനുവേണ്ടി ഏതറ്റംവരെയും പോകാൻ മടിയില്ലാത്തവരായി സിപിഎം മാറി’; ഷാഫി പറമ്പിൽ

സംസ്ഥാന സർക്കാരിനെ ഇടത് അനുകൂലികൾപോലും വെറുത്തെന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. കെ.എസ്.യു. ജില്ലാ പഠനക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാംപസുകളിലും ഈ വികാരം ശക്തമാണെന്നതിന്റെ തെളിവാണ് സർവകലാശാല യൂണിയൻ, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ.ക്കുണ്ടായ തിരിച്ചടി. നാലുവോട്ടിനുവേണ്ടി ഏതറ്റംവരെയും പോകാൻ മടിയില്ലാത്തവരായി സി.പി.എം. മാറി എന്നതിന് തെളിവാണ് വ്യാജ കാഫിർ സ്ക്രീൻഷോട്ടെന്നും അദ്ദേഹം പറഞ്ഞു.  

Read More

ബുള്ളിയിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; എന്റെ പേരിനോട് വെറുപ്പായിരുന്നു: കാളിദാസ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടനുമാണ് കാളിദാസ്. ഇപ്പോഴിതാ കാളിദാസ് ജയറാം തന്റെ പേരിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. അച്ഛന്‍ തനിക്ക് എന്തുകൊണ്ട് ഈ പേരിട്ടു എന്നും എന്നാല്‍ തനിക്ക് ഈ പേര് ഇഷ്ടമല്ലായിരുന്നു എന്നും പറയുകയാണ് നടന്‍. കുറേ കാലം എനിക്ക് എന്റെ പേരിനോട് വെറുപ്പായിരുന്നു. ഈ പേര് കാരണം സ്‌കൂളില്‍ എനിക്ക് കുറേ ബുള്ളിയിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു…

Read More