ലൈംഗിക പീഡന കേസ് തിരിച്ചടിയായി: പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്

ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടകയിലെ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 30,000 കടത്തി. ലൈംഗിക പീഡന കേസിൽ പ്രതിയായ പ്രജ്വൽ 34 ദിവസം വിദേശത്ത് ഒളിവുജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയ ഇയാളെ വിമാനത്താവളം വളഞ്ഞാണ്  പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക കോടതി ഇയാളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജയിലിൽ കഴിയവേയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.  

Read More

‘അനിലിന് പദവിക്കായി ഒരിക്കലും ആൻ്റണി ശ്രമിച്ചിട്ടില്ല: ഹസ്സൻ

അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന്റ പേരിൽ എ കെ ആന്റണിക്കെതിരായ സൈബർ ആക്രമണം നിർത്തണമെന്ന് എം എം ഹസ്സൻ. മകൻ ബിജെപിയിൽ പോയതിന് ആന്റണിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും എം എം ഹസ്സന്‍ കുറ്റപ്പെടുത്തി. അനിൽ ആന്റണിയെ ഐടി കൺവീനർ ആക്കിയപ്പോൾ ആന്റണി എതിർത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായിരിക്കെ അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ ശ്രമിച്ചു. അതിനെ തുറന്ന് എതിർക്കും എന്നാണ് അന്ന് എ കെ ആന്റണി പറഞ്ഞത്. അനിലിന് വേണ്ടി പദവിക്കായി ഒരിക്കലും ആന്റണി ശ്രമിച്ചില്ലെന്നും  എം…

Read More