
ഭാവിയിൽ കുഞ്ഞുങ്ങൾ ലബോറട്ടറികളിലെ കൃത്രിമ ഗർഭപാത്രത്തിൽ വളരും; പ്രോജക്ടുമായി യെമനിൽ ഗവേഷകൻ
ഫാകടറികളിൽ ഉൽപന്നങ്ങളുടെ മാസ് പ്രൊഡക്ഷൻ നടക്കുന്നത് കണ്ടിട്ടില്ലെ? എന്നാൽ ഭാവിയിൽ അതുപോലെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയാണെങ്കിലോ? യെമനിൽ നിന്നുള്ള ബയോടെകനോളജിസ്റ്റായ ഹാഷിം അൽ ഗൈലിയുടെതാണ് എകറ്റോലൈഫ് എന്ന ഈ ആശയം. ഇതിലൂടെ ലബോറട്ടറികളിൽ പ്രതിവർഷം 30,000 കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഗൈലി പറയ്യുന്നത്. ലാബിലുള്ള കൃത്രിമ ഗർഭപാത്രത്തിലായിരിക്കും ഭ്രൂണത്തെ വളർത്തിയെടുക്കുക. മറ്റൊന്ന് ഈ പ്രോജക്ടിൽ പല പാക്കേജുകളും എകറ്റോലൈഫ് ഓഫർ ചെയ്യുന്നുണ്ടത്രെ. അതിൽ ഒരു എലീറ്റ് പാക്കേജുണ്ട്. ഈയൊരു പാക്കേജിൽ ഭ്രൂണത്തെ കൃത്രിമ ഗർഭപാത്രത്തിലേക്ക് ഇംപ്ലാൻ്റ് ചെയ്യുന്നതിനുമുമ്പ് ജനിതകമായി…