ബലാത്സംഗ കേസില്‍ വ്യാജ രേഖയുണ്ടാക്കി ജാമ്യം നേടി; മുൻ എസ്എച്ച്ഒയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

ബലാത്സംഗ കേസിൽ  വ്യാജ രേഖ ഹാജരാക്കി മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ് എച്ച് ഒ,  എവി  സൈജുവിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടറുടെ ഹർജിയിലാണ് നടപടി. സൈജു  ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു. ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നൽകിയെന്നതിന്‍റെ രേഖയാണ് സ്റ്റേഷനിൽ വ്യാജമായി തിരുകി കയ്റ്റിയത്.  മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നിൽ എന്ന്…

Read More

റംസാന്‍ വ്രതം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

ഇസ്ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വരെ ഉപവസിക്കുന്ന സമയമാണ്. റംസാൻ മാസം തുടങ്ങുമ്പോൾ തന്നെ ഇഫ്താർ ഒരുക്കങ്ങളാണ് പലരുടെയും മനസിൽ. പതിവ് ശീലങ്ങളിൽ നിന്ന് ഭക്ഷണരീതിയിലടക്കം മാറ്റമുണ്ടാകുമ്പോൾ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധവേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. റംസാൻ വ്രതമെടുക്കുന്നവർക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. മാര്‍ഗനിര്‍ദേശങ്ങള്‍ സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികള്‍ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ…

Read More

കേരളത്തിൽ ചൂട് കനക്കുന്നു; ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്ന പശ്ചാത്തലത്തില്‍ ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു മുന്നറിയിപ്പുള്ളത്. കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണു നിര്‍ദേശം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

Read More

ഇന്റർനെറ്റിൽ തിരയാൻ പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

തെരച്ചിൽ എളുപ്പമാക്കുന്നതിന് ‘സെർക്കിൾ ടു സെർച്ച് ഫീച്ചർ’ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയാണ്‌ ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് സ്ക്രീനിൽ നമ്മൾ കാണുന്ന എന്തും സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണിത്. ഒരു ആപ്പിൽ നിന്നും മറ്റൊരു ആപ്പിലേക്ക് പോകാതെ തന്നെ സ്ക്രീനിൽ കാണുന്ന വസ്തുവിൻമേൽ ഒന്ന് ടാപ്പ് ചെയ്തോ വൃത്തം വരച്ചോ ആ വസ്തുവിനെക്കുറിച്ച് സെർച്ച് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോണിൽ നമ്മൾ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം…

Read More