
സംയുക്ത കിസാൻമോർച്ചയുടെ മാർച്ച്; കുപ്പിയിൽ പെട്രോൾ നൽകരുത്, നിയന്ത്രണങ്ങളുമായി സർക്കാർ
ഫെബ്രുവരി 13-ന് സംയുക്ത കിസാൻമോർച്ച ഡൽഹിയിൽ പ്രഖ്യാപിച്ച മാർച്ചിന് മുന്നോടിയായി നിയന്ത്രണങ്ങളുമായി ഹരിയാണ സർക്കാർ. കുപ്പിയിലോ മറ്റ് കണ്ടെയ്നറുകളിലോ ഇന്ധനം നൽകരുതെന്ന് സോനിപത് ജില്ലാ ഭരണകൂടം പെട്രോൾ പമ്പ് ഉടമകൾക്ക് നിർദേശം നൽകി. ട്രാക്ടറുകൾക്ക് 10 ലിറ്ററിൽ കൂടുതൽ പെട്രോൾ നൽകരുതെന്നും ഉത്തരവിൽ പറയുന്നു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ടവർക്ക് ഇന്ധനം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കർഷകർക്ക് പെൻഷൻ, ഇൻഷുറൻസ് പദ്ധതി, താങ്ങുവില എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 13-ന് 200 കർഷക സംഘടനകളുടെ…