ഹരിയാനയിൽ കോൺഗ്രസ്; അഞ്ച് സീറ്റുകളിൽ ലീഡ്

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ അഞ്ച് സീറ്റിലും ലീഡുമായി കോൺഗ്രസിന്റെ നേതൃത്വത്തിലുളള ഇന്ത്യാ സഖ്യം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുളള പത്ത് സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി അഞ്ച് സീറ്റിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അംബാലയിൽ വരുൺ ചൗധരി, സിർസയിൽ സെൽജ, സോനിപത്തിൽ സത്പാൽ ബ്രഹ്‌മചാരി, ഹിസാറിൽ ജയപ്രകാശ്, റോഹ്തകിൽ ദീപേന്ദർ സിങ് ഹൂഡ എന്നിവരാണ് ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ.

Read More

ഹരിയാനയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി ; കർണിസേനാ തലവൻ സുരജ് പാൽ അമു ബിജെപി അംഗത്വം രാജിവച്ചു

ഹരിയാനയിൽ ബിജെപി വക്താവും കർണി സേനാ തലവനുമായ സുരജ് പാൽ അമു ബിജെപി അംഗത്വം രാജിവച്ചു. ഗുജറാത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജിയെന്നാണ് വിവരം. 2018 ൽ പദ്‌മാവത് സിനിമക്കെതിരെ വിവാദ പ്രസ്താവനകളുമായി രംഗത്ത് വന്നയാളാണ് സുരജ് പാൽ അമു. ഇന്ന് പാർട്ടി ദേശീയ അധ്യക്ഷന് അയച്ച കത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചത്. സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ വ്യക്തിക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയത് മുഴുവൻ ക്ഷത്രിയ സമുദായത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം…

Read More

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം ; ഗവർണർക്ക് കത്തയച്ച് ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല

ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ബന്ദാരു ദത്താത്രേയക്ക് ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയുടെ കത്ത്. മൂന്നു സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ പ്രതിസന്ധിയിലായ ബി.ജെ.പി സർക്കാരിനെ വെട്ടിലാക്കുന്നതാണ് ജെ.ജെ.പിയുടെ പുതിയ നീക്കം. ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് നയാബ് സിങ് സൈനി സർക്കാർ ഭരണം നടത്തിയിരുന്നത്. ഇതിൽ സോംബീർ സാങ്‌വാൻ, രൺധീർ സിങ് ഗൊല്ലെൻ, ധരംപാൽ ഗോണ്ടർ എന്നിവരാണ് ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് പാളയത്തിലെത്തിയത്. അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും…

Read More

ഹരിയാനയിലെ ബിജെപി സർക്കാരിനെ താഴെയിറക്കാൻ നീക്കം തുടങ്ങി കോൺഗ്രസ് ; പിന്തുണ വാഗ്ദാനം ചെയ്ത് ജെജെപി

ഹരിയാനയിലെ ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനംചെയ്ത് ജെജെപി. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ജെജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. അതേസമയം എംഎല്‍എമാരില്‍ പലരും തങ്ങളോടൊപ്പം ഉണ്ടെന്നും ഒരു ആശങ്കയില്ലെന്നും മുൻ മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടാർ പറഞ്ഞു. ലോക്സഭ തെര‍ഞ്ഞെടുപ്പിനിടെ നാടകീയ നീക്കങ്ങള്‍ക്കാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ മൂന്ന് സ്വതന്ത്ര എംഎല്‍എമാർ കോണ്‍ഗ്രസിന് ഒപ്പം ചേർന്നതിന് പിന്നാലെ ജൻനായക് ജനത പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിനെ താഴെ ഇറക്കാനാണ് പ്രതിപക്ഷ നേതാവ്…

Read More

ഹരിയാനയിൽ ബിജെപി സർക്കാരിന് തിരിച്ചടി ; പിന്തുണ പിൻവലിച്ച് 3 സ്വതന്ത്രർ

ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് പ്രതിസന്ധി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു. 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന്‍റെ അംഗസംഖ്യ ഇതോടെ 42 ആയി കുറഞ്ഞു. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. ലോക്സഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു. സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം…

Read More

ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഹരിയാനയിലെ നർനോളിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വർഷം മുമ്പ് 2018ൽ സ്‌കൂൾ ബസിൻറെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൻറെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയിൽ കണ്ടെത്തി. 20ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നർനോളിൽ ദാരുണാപകടം ഉണ്ടായത്. ഈദുൽ ഫിത്വർ അവധിക്കിടെയും സ്‌കൂൾ പ്രവർത്തിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജിഎൽ പബ്ലിക് സ്‌കൂളിൻറെ സ്‌കൂൾ…

Read More

ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഹരിയാനയിലെ നർനോളിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വർഷം മുമ്പ് 2018ൽ സ്‌കൂൾ ബസിൻറെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൻറെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയിൽ കണ്ടെത്തി. 20ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നർനോളിൽ ദാരുണാപകടം ഉണ്ടായത്. ഈദുൽ ഫിത്വർ അവധിക്കിടെയും സ്‌കൂൾ പ്രവർത്തിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജിഎൽ പബ്ലിക് സ്‌കൂളിൻറെ സ്‌കൂൾ…

Read More

നയാബ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പാർട്ടി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ജെജെപി എംഎൽഎമാർ സത്യപ്രതിജ്ഞ ചടങ്ങിനെത്തി

ഹരിയാനയില്‍ നായബ് സിങ് സെയ്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി- ജെജെപി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി. സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയില്‍ 46 എംഎല്‍എമാരാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 41 എംഎല്‍എമാരുള്ള ബിജെപി, പത്ത് എംഎല്‍എമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. അതേസമയം, ജെജെപിയിലെ പത്ത്…

Read More

നയാബ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചിന്

നയാബ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയാവും. മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനെ തുടർന്നാണ് നയാബ് സൈനി മുഖ്യമന്ത്രിയാകുന്നത്. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. കുരുക്ഷേത്രയിൽ നിന്നുള്ള സിറ്റിങ് എം.പിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമാണ് നയാബ് സൈനി. ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് മനോഹർ ലാൽ ഖട്ടർ രാജിവച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ഇരു പാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമാക്കിയത്. 90 അംഗ ഹരിയാന നിയമസഭയിൽ ബി.ജെ.പിക്ക് 40 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 30 സീറ്റാണുള്ളത്….

Read More

ബിജെപി-ജെജെപി ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചു. ഗവർണർ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടർ രാജി സമർപ്പിക്കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ ജെ.ജെ.പിയെ പിളർത്തി അഞ്ച് എംഎൽഎമാർ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് തന്നെ നിശ്ചയിച്ച് പുതിയ സർക്കാർ അധികാരമേറ്റെടുത്തേക്കും….

Read More