
വിനേഷ് ഫോഗട്ടിന്റെ എതിരാളി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി; രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 21 പേരാണ് പുതിയ ലിസ്റ്റിലുള്ളത്. ജുലാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി മത്സരിക്കും.ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (ബിജെവൈഎം) ഉപാധ്യക്ഷനും ബിജെപി. ഹരിയാന കായിക വകുപ്പിന്റെ കണ്‍വീനറുമാണ് യോഗേഷ് ബൈരാഗി. സിറ്റിങ് എംഎല്‍എമാരില്‍ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഗനൗറിലെ എംഎല്‍എ നിര്‍മല്‍ റാണിയ്ക്ക് പരം ദേവേന്ദ്ര കൗശിക്കിനാണ് അവസരം…