ഹരിയാണയിൽ പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപര്യം; പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്ന് രാഹുൽ ഗാന്ധി

ഹരിയാണയിൽ കോൺഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നെന്നും പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപര്യമെന്നും കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. നേതാക്കൾ പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. തുടർന്ന് അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപോയതായും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. വോട്ടെണ്ണലിന്റെ കാര്യത്തിൽ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചതായാണ് വിവരം. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയത്തിൽ രാഹുൽ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോർട്ട് വന്നിരുന്നു. തോൽവിയെ തുടർന്ന് ചേർന്ന അവലോകന…

Read More

‘ഹരിയാനയില്‍ 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നു’; തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകി കോൺഗ്രസ്

ഹരിയാനയിലെ ഇവിഎം ക്രമക്കേട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകി കോൺഗ്രസ്. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണു പരാതിയിൽ പറയുന്നത്. മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീൻ ക്രമക്കേടാണ് കോൺഗ്രസ് ഉയർത്തുന്നത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ എങ്ങനെ 99 ശതമാനം ചാർജ് എങ്ങനെ വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പാനിപത്ത്, നർലൗൾ, കർനാൽ, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ 20…

Read More

ഹരിയാനയിലെ പരാജയം; നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തെ കുറിച്ച് വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ നേതാക്കളുടെ താൽപര്യം ഒന്നാമതും പാർട്ടി താൽപര്യം രണ്ടാമതായെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. 2014നു ശേഷം ഹരിയാനയിൽ കോൺഗ്രസിന്റെ മൂന്നാമത്തെ തോൽവിയാണെന്ന് രാഹുൽ നേതാക്കളെ ഓർമപ്പെടുത്തി. യോഗത്തിനു ശേഷം പതിവിനു വിപരീതമായി രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം തോൽവിയുടെ കാരണം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ്…

Read More

ഹരിയാനയിലെ തോൽവി അപ്രതീക്ഷിതമെന്ന് രാഹുൽ ഗാന്ധി; അട്ടിമറി സംശയിക്കുന്നു, പാർട്ടി പരിശോധിക്കും

ഹരിയാനയിലെ തോൽവി അപ്രതീക്ഷിതമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തോൽവിയെക്കുറിച്ച് പാർട്ടി പരിശോധിക്കും. ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി സംശയിക്കുന്നു. നിരവധി മണ്ഡലങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഹരിയാന, ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാഹുൽഗാന്ധി നടത്തുന്ന ആദ്യ പ്രതികരണമാണിത്. ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം നേടിയത് ഇന്ത്യയുടെ ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യ ആത്മാഭിമാനത്തിന്റെ വിജയമാണ്. വിജയത്തിൽ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഹൃദയംഗമമായ…

Read More

ഇന്ത്യയിലെ പലയിടത്തും ജനങ്ങൾ കോൺഗ്രസിന് നോ എൻട്രി ബോർഡ് വെച്ചിരിക്കുകയാണ്; ഹരിയാനയിൽ ജയിച്ചത് സത്യവും വികസനവും: നരേന്ദ്ര മോദി

ബിജെപിക്ക് ഹരിയാനയിൽ ജനങ്ങൾ താമരപ്പൂക്കാലം നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യവും വികസനവുമാണ് ഹരിയാനയിൽ വിജയിച്ചത്. ഹരിയാനയിൽ ചരിത്രം തിരുത്തിയ വിജയമാണ് ബിജെപി നേടിയത്. ഇത് നഡ്ഡയുടെ ടീമിന്റെ വിജയമാണ്. ഹരിയാനയിൽ ഭരണമാറ്റമെന്ന ചരിത്രം മാറി. ബിജെപിക്ക് സീറ്റും വോട്ട് ശതമാനവും കൂടി. രാജ്യത്തെ സർക്കാരുകൾ ബിജെപി സർക്കാരുകളെ വീണ്ടും വീണ്ടും തെര‌ഞ്ഞെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിൽ ദരിദ്രരെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് ഇത്തിൾക്കണ്ണി പാർട്ടിയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. എവിടെയൊക്കെ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്നോ, അവിടെയൊക്കെ…

Read More

എന്തുകൊണ്ട് ഫലം വൈകുന്നു? ; ഹരിയാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി കോൺ​ഗ്രസ്

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നീക്കവുമായി കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് ഫലസൂചനകൾ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ, കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയറാം രമേശ് രം​ഗത്തെത്തിയിരുന്നു. കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും ജയറാം രമേശ് പ്രതികരിച്ചിരുന്നു. അതേസമയം, തോൽക്കുമ്പോൾ വോട്ടിംഗ് മെഷീനെ…

Read More

ഹരിയാനയിൽ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി; കശ്മീരിൽ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയില്‍ വന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി മുന്നിലെത്തി. 65 സീറ്റുകളിലേറെ ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഏറെ പിന്നിലാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 48 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്നേറ്റം 34 സീറ്റുകളിലാണ്. ഐഎന്‍എല്‍ഡി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറില്‍ കോണ്‍ഗ്രസ് നടത്തിയത്…

Read More

ഹരിയാനയിലെ ഭിവാനിയില്‍ സിപിഎമ്മിന് ലീഡ്

ഹരിയാനയിലെ ഭിവാനിയില്‍ സിപിഎം ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാര്‍ഥി ഓംപ്രകാശാണ് ഇവിടെ മുന്നില്‍ നില്‍ക്കുന്നത്. SUCI യുടെ രാജ് കുമാറാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്. ഘനശ്യാം സറഫ് സിയാണ് ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് സിപിഎം ഇവിടെ മത്സരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഹരിയാനയില്‍ ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്ന് മത്സരിക്കുന്നത്. 90ല്‍ 89 സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്കാണ് ജനവിധി തേടിയത്. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഓംപ്രകാശ്. പൊതുമേഖലാ ബാങ്കില്‍ ചീഫ് മാനേജരായും അദ്ദേഹം…

Read More

ഹരിയാനയിൽ വ്യക്തമായ ലീഡ് നിലനിർത്തി കോൺഗ്രസ്; കശ്മീരിൽ നില മാറിമറിയുന്നു

ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തുന്നു. ജമ്മുകശ്മീരിലും കോൺഗ്രസിനാണ് തുടക്കത്തിൽ ലീഡ്. രണ്ടിടങ്ങളിലെയും നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ രാവിലെ 8നാണ് തുടങ്ങിയത്. ഹരിയാനയിൽ കോൺഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരിൽ തൂക്ക് സഭയാണെന്നുമുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾക്കിടെയാണ് ഫലം പുറത്തുവരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്. രണ്ടിടത്തും 90 വീതമാണ് നിയമസഭാ സീറ്റുകൾ. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പിൽ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീർ തിരഞ്ഞെടുപ്പിൽ 63.45…

Read More

മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപി; അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ആരംഭിച്ചു. 90 അംഗ നിയമസഭയിലേയ്ക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ 7 മണി മുതൽ തന്നെ പലയിടത്തും വോട്ടെടുപ്പ് തുടങ്ങിയിട്ടുണ്ട്. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപിയും ഒരു ദശാബ്ദത്തിനിപ്പുറം അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസും തുനിഞ്ഞിറങ്ങുമ്പോൾ വാശിയേറിയ പോരാട്ടത്തിനാകും ഹരിയാന സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പാണ്.  മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി, ഭൂപീന്ദർ സിംഗ് ഹൂഡ, കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്, ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് ഇത്തവണ…

Read More