ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 13 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 13 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍. പാർട്ടിയിലെ അച്ചടക്കരാഹിത്യം തടയുന്നതിനാണ് ഇവരെ ആറ് വർഷത്തേക്ക് പുറത്താക്കിയതെന്ന് കോൺഗ്രസ് അറിയിച്ചു. നരേഷ് ദണ്ഡേ (ഗുഹ്‌ല എസ്‌സി സീറ്റ്), പർദീപ് ഗിൽ (ജിന്ദ്), സജ്ജൻ സിംഗ് ദുൽ (പുന്ദ്രി), സുനിത ബട്ടൻ (പുന്ദ്രി), രാജീവ് മാമുറാം ഗോന്ദർ (നിലോഖേരി-എസ്‌സി), ദയാൽ സിംഗ് സിരോഹി (നിലോഖേരി-എസ്‌സി), വിജയ് ജെയിൻ (പാനിപ്പത്ത് റൂറൽ). ), ദിൽബാഗ് സാൻഡിൽ…

Read More