ഹരിയാനയിൽ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി; കശ്മീരിൽ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയില്‍ വന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി മുന്നിലെത്തി. 65 സീറ്റുകളിലേറെ ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഏറെ പിന്നിലാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 48 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്നേറ്റം 34 സീറ്റുകളിലാണ്. ഐഎന്‍എല്‍ഡി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറില്‍ കോണ്‍ഗ്രസ് നടത്തിയത്…

Read More

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; കുതിരപ്പുറത്ത് വോട്ട് ചെയ്യാനെത്തി ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുതിരപ്പുറത്തെത്തി വോട്ട് രേഖപ്പെടുത്തി ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍. ജനങ്ങള്‍ക്കിടയില്‍ വളരെയധികം ആവേശമുണ്ടെന്നും അവര്‍ നയാബ് സിങ് സൈനി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം നവീന്‍ ജിന്‍ഡാല്‍ പ്രതികരിച്ചു. ഐശ്വര്യമായി കുതിരപ്പുറത്ത് കയറിയാണ് ഇവിടെയെത്തിയത്. ഹിസാറില്‍ നിന്ന് മത്സരിക്കുന്ന അമ്മ സാവിത്രി ജിന്‍ഡാലിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിനാല്‍ ഹിസാറിലെ ജനങ്ങള്‍ ആരെ പ്രതിനിധിയാക്കണമെന്ന് തീരുമാനിക്കണമെന്നും നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു. #WATCH | Haryana: BJP MP Naveen…

Read More

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ; ഇന്ത്യ സഖ്യമില്ല , എഎപി ഒറ്റയ്ക്ക് മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ എഎപി – കോൺഗ്രസ് (ഇന്ത്യ സഖ്യം) പാര്‍ട്ടികൾ പരസ്പരം മത്സരിക്കും. സംസ്ഥാനത്ത് ആംആദ്മി പാ‍‌‌‌‌‌‌‌‌‌‌‌‌‌‌ർ‌ട്ടി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ അറിയിച്ചതോടെയാണ് ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായത്. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോൺഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ഛണ്ഡീ​ഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭ​ഗവന്ത് മാൻ വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ സഖ്യത്തിന്റെ ഭാ​ഗമായാണ് മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ…

Read More