പ്രസവശസ്ത്രക്രിയിക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; തുടർ ചികിത്സയ്ക്ക് പണപ്പിരിവിന് ഒരുങ്ങി ഹർഷിന

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഹർഷിന തുടർചികിത്സക്ക് പണം കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. പണം സ്വരൂപിക്കാൻ ഈ മാസം 15 മുതൽ സമര സമിതി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. സർക്കാർ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹർഷിന പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2017ലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഇതിന് ശേഷം പലപ്പോഴായി ഇവര്‍ക്ക്…

Read More

പൂർണ നീതി ആയിട്ടില്ല, പോരാട്ടം തുടരും ; ഹർഷിന

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 300 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 40 രേഖകളും 60 സാക്ഷികളും കുറ്റപത്രത്തിൽ ഉണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ…

Read More

’50 ലക്ഷം നഷ്ടപരിഹാരം വേണം’; ഹര്‍ഷിന വീണ്ടും സമരത്തിന്

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന്. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. സെപ്റ്റംബര്‍ 13ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും. പൊലീസ് പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചതോടെ വാക്ക് പാലിക്കാന്‍ ആരോഗ്യ മന്ത്രി തയ്യാറാകണമെന്ന് ഹര്‍ഷിന ആവശ്യപ്പെട്ടു. പ്രതികള്‍ക്കനുകൂലമായി ഡോക്ടേഴ്‌സ് നഴ്‌സസ് സംഘടനകള്‍ രംഗത്ത് വരുന്നത് മനുഷ്യത്വ രഹിതമാണെന്നും ഹര്‍ഷിന പറഞ്ഞു. അതേസമയം 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സമരസമിതിയും വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍…

Read More

ശസ്ത്രക്ക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 104 ദിവസത്തെ സമരം അവസാനിപ്പിച്ച് ഹർഷിന, അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പോരാട്ടം തുടരും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന സമരം അവസാനിപ്പിച്ചു. 104 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന സമരം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നു എന്നും സർക്കാറിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇല്ലെങ്കിൽ നിയമപോരാട്ടം തുടരുമെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ഹർഷിനക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സമരം സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. കൂടാതെ പൊലീസിനോടും മാധ്യമങ്ങളോടും നന്ദിയും ഹർഷിന അറിയിച്ചു. കേസിൽ പൊലീസ് പ്രതിപ്പട്ടിക…

Read More

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച സംഭവം; മെഡിക്കൽ ബോർഡിനെതിരായ റിപ്പോർട്ട് പൊലീസ് റിപ്പോർട്ട് നാളെ സമർപ്പിക്കും

ഹർഷിന എന്ന യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക മറന്നു വെച്ച സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് നാളെ കോടതിയിൽ സമർപ്പിക്കും.ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെയും 2 നഴ്‌സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസിന്റെ നീക്കം. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് പോലീസിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോട്ടാണ് നാളെ കോടതിയിൽ സമർപ്പിക്കുക.ശസ്ത്രക്രിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാലു പേരാകും കേസിൽ പ്രതിസ്ഥാനത്ത് ഉണ്ടാവുക….

Read More

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുംങ്ങിയ സംഭവം; ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷീന എന്ന യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ ബൈജു നാഥ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മെഡിക്കൽ ബോർഡ്‌ തീരുമാനത്തിനെതിരെ പൊലീസ് അപ്പീൽ പോകില്ലന്ന് അറിയിച്ചിട്ടുണ്ട്. പകരം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കും. ഗവണ്മെന്റ് ഡോക്ടേർസ് ആയതിനാൽ കുറ്റപത്രം സമർപ്പിക്കാൻ പ്രൊസിക്യൂഷൻ അനുമതി വാങ്ങണം എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 29 ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് വീണ്ടും…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകി പോലീസ്

പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് പൂർണമായും തള്ളിയ മെഡിക്കൽബോർഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പോലീസ് ഡി.എം.ഒ.യ്ക്ക് നൽകിയിരുന്നത്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഇതുവരെ ലഭ്യമായ തെളിവുകൾവെച്ച്, മൂന്ന് പ്രസവശസ്ത്രക്രിയകൾക്കിടെ എപ്പോഴാണ് കത്രിക വയറ്റിൽ…

Read More

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച ഹര്‍ഷിനയെ അറസ്റ്റ് ചെയ്ത് നീക്കി

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച ഹര്‍ഷിനയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹര്‍ഷീനയുടെ ഭര്‍ത്താവ് അഷ്റഫ്, സമര സമിതി നേതാവ് എന്നിവരടക്കം 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്സ് കുടുങ്ങിയതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. 2017 ജനുവരി 27ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എം ആര്‍…

Read More

വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമാണെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ്

ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ ഹർഷിനക്ക് എതിരായി മെഡിക്കൽ ബോർഡ് നിഗമനം. ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോർഡ് റിപ്പോർട്ട് എന്നുള്ളതാണ് ശ്രദ്ധേയം.  മെഡിക്കൽ ബോർഡിന്റെ ഈ റിപ്പോർട്ടിനോട് മെഡി. കോളേജ് എസിപി സുദർശനൻ, പ്രോസിക്യൂട്ടർ ജയദീപ് എന്നിവർ വിയോജിച്ചതായാണ് വിവരം. ഹർഷിനയുടെ ശരീരത്തിൽ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് മുൻപ് ലോഹങ്ങൾ ഇല്ലായിരുന്നെന്നായിരുന്നു…

Read More

യുവതിയുടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവം; താൻ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞെന്ന് ഹർഷിന, പോരാട്ടം തുടരും

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവ. മെഡിക്കൽ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വർഷം വേദന സഹിച്ചു ജീവിച്ച ഹർഷിനയുടെ പരാതിയിലുള്ള പൊലീസ് അന്വേഷണം പൂർത്തിയായി. ഈ അന്വേഷണത്തിലാണ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്ന് കണ്ടെത്തിയത്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനാണ് അന്വേഷണം നടത്തിയത്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക്…

Read More