കണ്ണൂരിൽ ലഹരിക്കേസ് പ്രതി ജയിൽ ചാടിയ സംഭവം: വെൽഫെയർ ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയെന്ന് റിപ്പോർട്ട്

കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ലഹരിക്കേസ് പ്രതി ഹർഷാദ് ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തവനൂർ ജയിൽ സൂപ്രണ്ട് വി.വിജയകുമാറാണ് ജയിൽ ഡിഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.  ഹർഷാദിനെ വെൽഫെയർ ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഹർഷാദിനെ നിരീക്ഷിക്കുന്നതിൽ ജയിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ഗേറ്റ് കീപ്പറുടെ ചുമതല വഹിച്ചയാളെ അടക്കം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. നാലു ദിവസങ്ങൾക്ക് മുൻപാണ് ഹർഷാദ് ജയിൽ ചാടിയത്. ഇയാൾ സംസ്ഥാനം വിട്ടെന്നാണ് സൂചന. ജയിൽ ചാടാനുള്ള എല്ലാ…

Read More

കണ്ണൂർ ജയിലിൽ നിന്ന് തടവ് ചാടിയ പ്രതി ഹർഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന; ജയിലിൽ സന്ദർശനത്തിനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്തു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ ലഹരിക്കേസിലെ പ്രതി ഹർഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന. ഹർഷാദ് ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നിൽ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അധികൃതർ. ഇന്നലെ രാവിലെയാണ് പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഹർഷാദ് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ കയറിപ്പോയത്. ജയിലിൽ നിന്ന് പുറത്തേക്കെത്തിയ ഹർഷാദ് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. സംഭവത്തിൽ ജയിലിൽ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്ത്…

Read More