ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീവെച്ച് കൊന്ന കേസ്; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

2022 ഒക്ടോബർ 8ന് ഹരിയാനയിലെ കൈതലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് .ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ 22 കാരനായ കുട്ടിയുടെ ബന്ധുകൂടിയായ പ്രതി ബലാത്സംഗം ചെയ്യുകയും തുടർന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഹരിയാനയിലെ കോടതിയാണ് വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേന 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഗഗൻദീപ് കൗർ സിംഗ് ഉത്തരവിട്ടു. പെൺകുട്ടിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം സമീപത്തെ വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിക്കൊപ്പം…

Read More

വിഎച്ച്പി ഘോഷയാത്ര ഇന്ന് , നൂഹിൽ ജാഗ്രത നിർദേശം; ജില്ലയിൽ നിരോധനാജ്ഞ

ഹരിയാനയിലെ നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും. ജൂലൈ 31ന് നടന്ന ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിൽ 6 പെർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് മുൻ കരുതലായി നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ്…

Read More

ഹരിയാനയിലെ സംഘർഷം; ‘സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണം’, എല്ലാവരേയും സംരക്ഷിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. എല്ലാവരെയും സംരക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ട നുഹിൽ വാർത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം നുഹിൽ 700 പേരോളം വരുന്ന അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് എഫ്ഐആർ. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷന് നേരെ ഇവർ കല്ലുകൾ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആൾക്കൂട്ടം പൊലീസുകാർക്ക് നേരെ…

Read More

എംഎൽഎയുടെ മുഖത്തടിച്ച് ജനങ്ങളുടെ ആക്രോശം; അടി കിട്ടിയത് പ്രളയബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയപ്പോൾ

ഹരിയാനയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ ജനനായക് ജനതാ പാർട്ടി എംഎൽഎ ഈശ്വർ സിംഗിനാണ് ദുരനുഭവം ഉണ്ടായത്. ‘നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്’ എന്ന് ആക്രോശിച്ച് ഒരു സ്ത്രീ എംഎൽഎയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. സംഭവം സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നവെങ്കിലും ഇടപെടാൻ കഴിയും മുൻപേ അടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്ന മുഖത്തടിച്ച സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടതില്ലെന്നാണ് തന്റെ തീരുമാനമെന്ന് എംഎൽഎ പറഞ്ഞു. “അവളോട് ക്ഷമിക്കാൻ ഞാൻ തീരുമാനിച്ചു.” എന്നും എം.എല്‍.എ കൂട്ടിച്ചേർത്തു. പേമാരിയെ…

Read More

ഉത്തരേന്ത്യയിലും ദുരിതപ്പെയ്ത്ത്; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

കനത്തമഴയിൽ പെട്ട് ദുരിതത്തിലായിരിക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ മഴ തുടരുകയാണ്. ഈ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ പലമേഖലകളും വെള്ളത്തിനടിയിലാണ്. വിവിധ ഇടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ 18 ഓളം പേർക്ക് ജീവൻ നഷ്ടമായി. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെയും വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെയും മാറ്റി പാർപ്പിച്ചു. മിന്നൽ പ്രളയത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ കുളുവിലും മണാലിയിലും ജനജീവിതം സ്തംഭിച്ചു. ഇവിടെ മലയാളി യുവാക്കൾ…

Read More