
ഭാര്യയും ചോദിക്കും ‘എന്തു പറ്റി രമണാ…’ എന്ന്; ഹരിശ്രീ അശോകൻ
മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമയാണ് ദിലീപിന്റെ പഞ്ചാബി ഹൗസ്. ലാൽ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, തിലകൻ, മോഹിനി തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകനോട് ദിലീപ് ചോദിക്കുന്ന- എന്തുപറ്റി രമണാ… എന്ന ഡയലോഗ് സർവകാല ഹിറ്റ് ആണ്. സുഹൃത്തുക്കൾ വിഷമിച്ചിരിക്കുന്നതു കണ്ടാൽ മലയാളികൾ ഇന്നും ഈ ഡയലോഗ് ഉപയോഗിക്കുന്നു. അതേസമയം, വിഷമിച്ചിരിക്കുന്നതു കണ്ടാൽ തന്റെ ഭാര്യയും എന്തുപറ്റി രമണാ എന്നു ചോദിക്കാറുണ്ടെന്ന് അശോകൻ പറയുന്നു. താരത്തിന്റെ വാക്കുകൾ, ‘പഞ്ചാബി ഹൗസിലെ…