
എയർകേരള മുന്നോട്ട്; സി.ഇ.ഒ ആയി ഹരീഷ് കുട്ടിയെ നിയമിച്ചു
എയർകേരളയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ് ഫ്ലൈ ഏവിയേഷൻ വക്താക്കൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എയർ അറേബ്യ, സലാം എയർ, സ്പൈസ് ജെറ്റ്, വത് നിയ എയർ എന്നീ കമ്പനികളിൽ നേതൃനിരയിൽ പ്രവർത്തിച്ചയാളാണ് ഹരീഷ് കുട്ടി. മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചക്കും അതിലുപരി എയർ കേരളയെ ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായി മാറ്റാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും സെറ്റ്ഫ്ലൈ ഏവിയേഷൻ വക്താക്കൾ പറഞ്ഞു. ഹരീഷ് കുട്ടിയെ…