
കേബിൾ കണക്ഷൻ റീചാർജ് ചെയ്തില്ല: നാലാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
ഹരിപ്പാട് കേബിൾ കണക്ഷൻ റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ഹരിപ്പാട് മുട്ടം എവിളയിൽ ബാബു കല ദമ്പതികളുടെ മകൻ കാർത്തികാണ് (9) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കട്ടായ കേബിൾ കണക്ഷൻ റീചാർജ് ചെയ്യണമെന്ന് കാർത്തിക് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് ചെയ്ത് തരാമെന്ന് അമ്മ മറുപടി കൊടുത്തു. ഉടനെ വേണമെന്ന് വാശി പിടിച്ച കാർത്തിക്ക് മുറിയിൽ കയറി കതകടച്ചു. സംശയം തോന്നിയ വീട്ടുകാർ മുറി തുറന്നപ്പോൾ തൂങ്ങി നിൽക്കുന്നതാണ്…