മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു

ആലപ്പുഴയിൽ മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ ആശുപത്രിയിൽ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ഇന്നലെ രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയത്. നങ്ങ്യാർകുളങ്ങര കവലയിൽ ഇവർ ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തുടർന്ന് ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്. പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകര്‍ത്തു. തുടർന്ന് നാട്ടുകാരും…

Read More

ഹരിപ്പാട് സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി

ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ(48) സുഹാറിൽ ഹൃദയഘാതത്തെ തുടർന്നു മരണപ്പെട്ടു. സുഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര. പിതാവ്​: നാരായണൻ. മാതാവ്​: ഓമന. സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More