
ഇരു ഹറമിലും എത്തുന്ന ഭിന്നഷേശിക്കാർക്ക് കൈത്താങ്ങായി സന്നദ്ധ പ്രവർത്തകർ
ഉംറ തീർഥാടനത്തിനും സന്ദർശനത്തിനും മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും എത്തുന്ന ഭിന്നശേഷിക്കാർക്ക് സൗദി അധികൃതരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം ശ്രദ്ധേയമാകുന്നു. സ്വന്തമായി ആരാധനാകർമങ്ങൾ ചെയ്യാൻ കഴിയാത്ത തീർഥാടകർക്ക് എല്ലാ സഹായങ്ങളും നൽകി കൂടെനിൽക്കുന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതാണ്.പ്രത്യേകം പരിശീലനം ലഭിച്ച വളന്റിയർമാരുടെ സേവനം ഇരു ഹറമിലുമെത്തുന്ന ഓരോ സന്ദർശകനും അവിസ്മരണീയ അനുഭവം സമ്മാനിക്കുന്നു. ഭിന്നശേഷിക്കാർ ഇരു ഹറമുകളിൽ പ്രവേശിക്കുന്നത് മുതൽ പുറത്തുപോകുന്നത് വരെ സേവകർ അവരോടൊപ്പമുണ്ടാവും. കാഴ്ച, കേൾവി, ശാരീരിക വൈകല്യമുള്ളവർക്കായി പ്രത്യേകം…