
മക്ക കഴുകി ; ഭക്തിസാന്ദ്രമായി ഹറം
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്ബ കഴുകി. ഞായാറാഴ്ച രാവിലെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലിന്റെ മേൽനോട്ടത്തിലാണ് ചടങ്ങ് നടന്നത്. മക്ക മസ്ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഹജ്ജ്-ഉംറ മന്ത്രിയും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ഡയറക്ടറുമായ ഡോ. തൗഫീഖ് അൽറബീഅയും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ചേർന്ന് സ്വീകരിച്ചു. ശേഷം ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിവെച്ച പനിനീരും സംസവും ചേർത്ത മിശ്രിതം ഉപയോഗിച്ച് തുണിക്കഷ്ണങ്ങൾ കൊണ്ട് കഅ്ബയുടെ അകത്തെ ചുവരുകളും മറ്റ്…