
‘പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ ചിരിയും വരുന്നില്ല’: നടൻ വിനായകന് മറുപടിയുമായി ഹരീഷ് പേരടി
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ വിമർശിച്ച നടൻ വിനായകന് മറുപടിയുമായി ഹരീഷ് പേരടി. രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും പറ്റി ചോദിക്കുമ്പോൾ രഞ്ജിത്തിന്റെ സിനിമകളിലെ ഒരു പ്രത്യേക രംഗം എടുത്ത് വിമർശിച്ചാൽ അത് ചോദ്യത്തിനുള്ള മറുപടിയാകുന്നില്ലെന്ന് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. വിഷയങ്ങളിൽ നിന്നുള്ള ഒരു സദാചാര ഒഴിഞ്ഞുമാറൽ മാത്രമാണ് വിനായകന്റെ മറുപടിയൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രഞ്ജിത്തിന്റെ ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ…