തേങ്ങയും ഉടച്ച് , തിരിയും തെളിയിച്ച് തുടക്കം; മുംബൈ ക്യാമ്പിൽ പൂജ ചെയ്ത് ഹാർദിക് പാണ്ഡ്യയും കോച്ചും

ക്യാപ്റ്റനായ ശേഷം ആദ്യമായി മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി ഹാര്‍ദിക് പാണ്ഡ്യ. പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി തിങ്കളാഴ്ചയാണ് ക്യാമ്പിലെത്തിയത്. ഡ്രസ്സിം​ഗ് റൂമിലെ പ്രാർത്ഥന ഏരിയയിൽ വിളക്കു തെളിയിച്ചും തേങ്ങ ഉടച്ചുമാണ് അവർ പരിശീലന ക്യാമ്പിന് തുടക്കമിട്ടത്. ഡ്രസിങ് റൂമിലെത്തിയ ഹാര്‍ദിക് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്കൊപ്പം പൂജ നടത്തുന്ന വിഡിയോ, ടീം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹാര്‍ദിക് വിളക്ക് കത്തിക്കുകയും ബൗച്ചര്‍ തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം….

Read More

ഹർദ്ദിക് മുംബൈയിലേക്ക് മടങ്ങി; ശുഭ്മാൻ ഗിൽ ഗുജറാത്തിന്റെ പുതിയ ക്യാപ്റ്റൻ

ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് അടുത്ത സീസണിലേക്ക് ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദ്ദിക്കിന് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അടക്കമുള്ള താരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗുജറാത്ത് പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവി നായകനാകുമെന്ന് കരുതുന്ന ഗില്ലിനെ തന്നെ നായകനായി ഗുജറാത്ത് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി മികവ് കാട്ടിയാല്‍ ഗില്ലിന് ഭാവിയില്‍ ഇന്ത്യന്‍ നായകസ്ഥാനത്തേക്കും അവകാശവാദം ഉന്നയിക്കാനാവും.2022ല്‍ ആദ്യ സീസണില്‍ തന്നെ…

Read More

ലോകകപ്പിലെ അടുത്ത മത്സരവും ഹർദിക് പാണ്ഡ്യയ്ക്ക് നഷ്ടമായേക്കും; താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമാകുമെന്ന് സൂചന. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന മത്സരത്തിൽ ഹർദിക് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്ത രണ്ടു മത്സരങ്ങൾക്കൂടി പാണ്ഡ്യയ്ക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്. താരത്തിന് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിസിസിഐ അറിയിച്ചു. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. ഇന്ത്യൻ ടീം വിജയക്കുതിപ്പിൽ മുന്നേറുന്ന സാഹചര്യത്തിൽ സെമിയിലെത്താൻ പൂർണമായും ഫിറ്റായ പാണ്ഡ്യയെയാണ് ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. പരുക്ക് കാരണം ന്യൂസിലൻഡിനെതിരായ മത്സരം…

Read More

ഐ.സി.സിയുടെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ

ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ് 11 അംഗ ടീമിനെ നയിക്കുന്നത്. ഇതിൽ പാകിസ്താനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ടുപേർ വീതവും ഇടം നേടിയിട്ടുണ്ട്. കൂടാതെ ന്യൂസിലാൻഡ്, സിംബാബ്​‍വെ, ശ്രീലങ്ക, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് ബട്‍ലർക്ക് പുറമെ സാം കറനാണ് ടീമിലുള്ളത്….

Read More