മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമം; കാസർകോട് പൊലീസുകാരൻ അറസ്റ്റിൽ

മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹനനെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാരുടെ നമ്പർ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് മോഹനൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത്. ആശുപത്രിയിലെ ജീവനക്കാരിൽ ഒരാൾ സ്ഥിരം ജീവനക്കാരുടെ വിവരങ്ങൾ കുറിച്ചുനൽകി. ആശുപത്രിയിൽ നിന്നും ഇറങ്ങിയ മോഹനൻ, വീണ്ടും തിരിച്ചെത്തി ലാബിലെ പെൺകുട്ടിയുടെ ഫോൺ…

Read More

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം; 2 പേർ അറസ്റ്റിൽ

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൊല്ലം ആയൂരിലാണ് സംഭവം. മീൻവിൽപന നടത്തുന്ന ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ആയൂരിലെത്തിയ വിദ്യാർഥികളോടാണ് ഇവർ സദാചാര ഗുണ്ടായിസം കാട്ടിയത്. ജൻമദിനാഘോഷത്തിനു ശേഷമാണ് പെൺകുട്ടികൾ ഉൾപ്പെട്ട വിദ്യാർഥി സംഘം…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കൊല്ലം ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ചയാണ് പെൺകുട്ടി ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി….

Read More

ലൈംഗിക പീഡനക്കേസ്; മുൻ സർക്കാർ പ്ലീഡർ പിജി മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി: 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം

ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പിജി മനു പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങണം. കീഴടങ്ങിയാൽ മനുവിനെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കണം. അതേ ദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്.  ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ…

Read More

ലൈംഗികപീഡനം തടയാനുള്ള സമിതി രൂപവത്കരിക്കുന്നതില്‍ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്

ലൈംഗികപീഡനം തടയാനുള്ള സമിതി നിയമത്തിൽ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്. വനിതാ ജീവനക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ആഭ്യന്തരസമിതി രൂപവത്കരിക്കുന്നതില്‍ പോഷ് ആക്ടിലെ (തൊഴിലിടങ്ങളില്‍ വനിതകള്‍ നേരിടുന്ന പീഡനം തടയാനും പരാതിപരിഹാരത്തിനുമുള്ള നിയമം-2013) വ്യവസ്ഥലംഘിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. വനിതാക്ഷേമരംഗത്തുള്ള സാമൂഹിക-സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ ആഭ്യന്തര സമിതിയില്‍ വേണമെന്നാണ് വ്യവസ്ഥ. പകരം തദ്ദേശ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പത്തോ അതില്‍ക്കൂടുതലോ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നാണ് നിയമം. സീനിയര്‍ വനിതാ ഉദ്യോഗസ്ഥ അധ്യക്ഷയായ സമിതിയില്‍ പകുതിയിലേറെപ്പേര്‍ വനിതകളായിരിക്കണം. രണ്ടുപേര്‍…

Read More

തൊഴിലിടങ്ങളിലെ പീഡനം; കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ

തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ.അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 3,00,000 റിയാൽ ( ഇന്ത്യൻ രൂപ ഏകദേശം 66 ലക്ഷത്തിലേറെ) ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും ലഭിക്കാം. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍…

Read More