യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; യുവാവ് 5000 ദിർഹം നഷ്ടപരിഹാരം നൽകണം

യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവ് 5000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി കുടുംബ, സിവിൽ കോടതി ഉത്തരവ്. നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിലൂടെ യുവതിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് കോടതി യുവാവിനോട് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. തനിക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് 50,000 ദിർഹം നഷ്ടപരിഹാരവും കോടതിച്ചെലവും യുവാവിൽ നിന്ന് ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഇരുഭാഗവും കേട്ട കോടതി 5000 ദിർഹം നഷ്ടപരിഹാരം വിധിക്കുകയായിരുന്നു

Read More