തിരുവനന്തപുരം മൃഗശാലയിൽ നിന്ന് 3 ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്. നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാലാവളപ്പിലെ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു. കൂട്ടില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു ആണ്‍ കുരങ്ങ് മാത്രമാണ്. ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.

Read More

ഭൂമി തർക്കത്തിൽ ‘ഹനുമാനെ’ കക്ഷി ചേർത്തു ; യുവാവിന് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി

ഭൂമിത്തർക്കത്തിൽ ഹനുമാനെ കക്ഷി ചേർത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. സ്വകാര്യ സ്ഥലത്തെ ആരാധനാലയത്തിൽ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഉത്തംനഗർ സ്വദേശി അങ്കിത് മിശ്ര എന്നയാൾ നൽകിയ ഹർജിയാണ് പിഴ ചുമത്തി കോടതി തള്ളിയത്. ദൈവം ഒരു കേസിൽ കക്ഷിയായി വരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്നായിരുന്നു ഹർജി തള്ളി ജസ്റ്റിസ് സി. ഹരിശങ്കറിന്റെ പരാമർശം. സൂരജ് മലിക് എന്നയാളുടെ സ്ഥലത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അങ്കിത് കോടതിയിലെത്തിയത്. സ്വകാര്യ സ്ഥലത്താണെങ്കിലും ക്ഷേത്രം…

Read More