
അവതാരകയുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ഹന്ന റെജി കോശി; അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് താരം
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് നടി ഹന്ന റെജി കോശി. ഡിഎന്‍എ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. ഹന്നയ്‌ക്കൊപ്പം ചിത്രത്തിലെ നായകന്‍ അഷ്‌കറും ഉണ്ടായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അവതാരകയുടെ ഭാഗത്തു നിന്നുമുണ്ടായ മോശം ചോദ്യങ്ങളെ തുടര്‍ന്നാണ് ഹന്ന പ്രകോപിതയായും പൊട്ടിത്തെറിക്കുകയും ചെയ്തത്. പിന്നാലെ താരം ഇന്റര്‍വ്യുവില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. സിനിമയില്‍ അവസരം കിട്ടുന്നത് കിടന്നു കൊടുത്തിട്ടാണോ? എന്നായിരുന്നു അവതാരക ചോദിച്ചത്. അങ്ങനെയൊന്നും ഇല്ലെന്ന് അഷ്‌കര്‍ മറുപടി നല്‍കിയപ്പോള്‍ താന്‍ ചോദിക്കുന്നത്…