ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.ഉച്ചയ്ക്ക് 12 മണിയോടെയാണ് സുജിത്തിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുജിത്തിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് സംശയിക്കത്തക്ക തെളിവുകളോ സൂചനകളോ ലഭിച്ചിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

Read More

ഗർഭിണിയായ 19 വയസുകാരി തൂങ്ങി മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരം വർക്കലയിൽ

തിരുവനന്തപുരം വര്‍ക്കലയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന്…

Read More