16കാരി തൂങ്ങി മരിച്ച നിലയിൽ; കാരണം അവ്യക്തം

മംഗലാപുരം സുള്ള്യ പടുവന്നൂരില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനി മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കി. കണ്ണഡ്ക സ്വദേശി ചന്ദ്രശേഖര്‍ ഗൗഡയുടെ മകള്‍ ദീക്ഷയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീക്ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂരിലെ സ്വകാര്യ കോളജിലെ ഒന്നാം പിയുസി വിദ്യാര്‍ഥിനിയാണ് ദീക്ഷ. മാതാപിതാക്കള്‍ ജോലിക്കായി പോയ സമയത്താണ് ദീക്ഷ ജീവനൊടുക്കിയതെന്ന് പുത്തൂര്‍ പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീക്ഷയുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നടക്കം വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ടെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം…

Read More

തിരുവനന്തപുരത്ത് സ്വകാര്യ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമണ്‍കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച മുന്‍പാണ് ഈയാള്‍ ഈ ബസ്സില്‍ ജോലിക്കായി എത്തിയതെന്ന് മറ്റ് ജീവനക്കാര്‍ പറഞ്ഞു. 

Read More

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കി

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല സ്വദേശിയും എസ്.എൻ.ഡി.പി ദ്വാരക ശാഖ സെക്രട്ടറിമായ മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ കഴുത്തിലും കയ്യിലും…

Read More

അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ സ്വദേശിനിയായ രേഷ്മ ഇക്കഴിഞ്ഞ ജൂൺ 12നാണ് അക്ഷയ്‌യെ വിവാഹം കഴിച്ചത്. സംഭവം കണ്ട ഉടൻതന്നെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

Read More

മാല പൊട്ടിക്കാൻ ശ്രമം; അടൂരിൽ കാമുകിക്കു പിന്നാലെ കാമുകനും അറസ്റ്റിൽ

അടൂരിൽ ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കമിതാക്കളില്‍, ഒളിവിലായിരുന്ന കാമുകനും പിടിയിലായി. യുവതി മോഷണ ദിവസം തന്നെ പിടിയിലായിരുന്നു. ഒളിവിടത്തില്‍ നിന്ന് രക്ഷപെട്ട പ്രതിയെ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി അന്‍വർ ഷായാണ് പിടിയിലായത്. കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് സ്വദേശിനി സരിതയെ സംഭവം നടന്ന വെള്ളിയാഴ്ച രാത്രി തന്നെ പിടികൂടിയിരുന്നു. പതിനാലാം മൈലിൽ കട നടത്തുന്ന തങ്കപ്പന്റെ മാലയാണ്, ബൈക്കിലെത്തി അൻവർ ഷായും സരിതയും പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. തങ്കപ്പൻ മാലയിൽ ബലമായി പിടിച്ചതോടെ…

Read More