സൺ റൂഫിലൂടെ തല പുറത്തിട്ടാൽ കടുത്ത പിഴ; കഴിഞ്ഞ വർഷം പിടികൂടിയത് 707 വാഹനങ്ങൾ
ഓടുന്ന കാറിന്റെ സൺ റൂഫിലൂടെ കുട്ടികൾ തല പുറത്തിടുന്നതും ഡോറിലിരുന്ന് യാത്രചെയ്യുന്നതും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായി ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ ട്രാഫിക് നിയമ ലംഘനമാണ്. ഡ്രൈവിങ്ങിനിടെ അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 1,183 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 707 വാഹനങ്ങൾ പിടികൂടുകയും ചെയ്തു. പ്രതികൾക്കെതിരെ 2000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക് പോയന്റുമാണ് ശിക്ഷ. القيادة العامة لـ #شرطة_دبي تدعو إلى توخي الحيطة والحذر أثناء القيادة، مُحذرة…