
ലോകത്തെ ഏറ്റവും സുന്ദരന്മാരിൽ ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ; ഒന്നാം സ്ഥാനത്ത് ബിടിഎസിലെ അംഗം കിം തേ യുംഗ്
ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ. ‘ബോളിവുഡിന്റെ ഗ്രീക്ക് ദൈവം’ എന്നാണ് താരം അറിയപ്പെടുന്നത്. ടെക്‌നോ സ്‌പോർട്ട്‌സ് നടത്തിയ സർവേയിൽ അഞ്ചാം സ്ഥാനമാണ് ഹൃത്വിക് റോഷൻ നേടിയത്. ലോക പ്രശസ്‌ത കെ -പോപ് ബാൻഡ് ആയ ബിടിഎസിലെ അംഗം കിം തേ യുംഗ് ആണ് ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബിടിഎസിലെ മുൻനിര ഗായകരിൽ ഒരാളായ കിം തേ യുംഗ് ‘വി’ എന്ന പേരിലാണ് അറിയപ്പെടുന്നത്….