
‘എച്ച്എംപിവിയെ നേരിടാൻ രാജ്യം സുസജ്ജം’; നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്ന രാജ്യത്തുൾപ്പെടെ ആഗോള വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി)യെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐഎംസിആർ). രോഗബാധിതരായ ശിശുക്കൾക്കോ കുടുംബാംഗങ്ങൾക്കോ സമീപകാലത്തായി അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ ഐസിഎംആറിൽ നിന്നും ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) നിന്നും ലഭിക്കുന്ന നിലവിലെ വിവരമനുസരിച്ച് രാജ്യത്ത് ഇൻഫ്ലുവൻസ, കടുത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങൾ (Severe Acute Respiratory Illness (SARI))…