വഴിയിൽ നിന്ന് ലഭിച്ച വിലയേറിയ വാച്ച് പൊലീസിനെ ഏൽപ്പിച്ച് കുട്ടി മാതൃകയായി ; ആദരം നൽകി ദുബൈ പൊലീസ്

വ​ഴി​യി​ൽ നി​ന്ന്​ ല​ഭി​ച്ച വി​ല​യേ​റി​യ വാ​ച്ച്​ ഉ​ട​മ​ക്ക്​ തി​രി​ച്ചേ​ൽ​പി​ക്കാൻ​ സ​ത്യ​സ​ന്ധ​ത പ്ര​ക​ട​പ്പി​ച്ച ഭി​ന്ന​ശേ​ഷി കു​ട്ടി​യെ ദു​ബൈ പൊ​ലീ​സ്​ ആ​ദ​രി​ച്ചു. മു​ഹ​മ്മ​ദ്​ അ​യാ​ൻ യൂ​നി​യാ​ണ്​ ആ​ദ​ര​മേ​റ്റു​വാ​ങ്ങി​യ​ത്. വി​ദേ​ശി​യാ​യ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ​താ​യി​രു​ന്നു വാ​ച്ച്. യാ​ത്ര​ക്കി​ടെ ഇ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന്​​ ന​ഷ്ട​പ്പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം ദു​ബൈ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത ശേ​ഷം ഇ​ദ്ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക്​ തി​രി​ച്ചു​പോ​കു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ്​ പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​ മു​ഹ​മ്മ​ദ്​ അ​യാ​ന്​ വ​ഴി​യി​ൽ നി​ന്ന്​ ഈ ​വാ​ച്ച്​ ല​ഭി​ക്കു​ന്ന​ത്. ഉ​ട​ൻ പി​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദു​ബൈ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കു​ട്ടി​ക്ക്​ ല​ഭി​ച്ച വാ​ച്ച്​ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ​താ​ണെ​ന്ന്​…

Read More